വെനീസ് ബിനാലെയിലേക്ക് മാര്‍പാപ്പ

വെനീസ് ബിനാലെയിലേക്ക് മാര്‍പാപ്പ

ലോകപ്രസിദ്ധമായ വെനീസ് ബിനാലെ കലാപ്രദര്‍ശനത്തിന് ഈ പ്രാവശ്യം വ്യത്യസ്തനായ ഒരു ആസ്വാദകനെത്തുമെന്നുറപ്പായിരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയാണത്. ബിനാലെ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാകും അദ്ദേഹം. ജലഗതാഗതത്തിന് പ്രസിദ്ധമായ ഇറ്റാലിയന്‍ നഗരമായ വെനീസിലെ കനാലുകളിലൂടെ പാപ്പ യാത്ര നടത്തുകയും ചെയ്യും. വെനീസ് സെന്റ് മാര്‍ക്ക് അങ്കണത്തിലെ ദിവ്യബലിയായിരിക്കും അദ്ദേഹം പങ്കെടുക്കുന്ന ഏറ്റവും വലിയ പൊതു പരിപാടി. വത്തിക്കാന്‍ സിറ്റിയില്‍ നിന്നും ഹെലികോപ്റ്ററില്‍ വെനീസിലെത്തുന്ന പാപ്പയുടെ ആദ്യത്തെ കൂടിക്കാഴ്ച നഗരത്തിലെ ജയിലില്‍ കഴിയുന്ന അന്തേവാസികളുമായിട്ടായിരിക്കും. വടക്കന്‍ ഇറ്റലിയിലെ രൂപതകളില്‍ നിന്നുള്ള കത്തോലിക്ക യുവജനങ്ങളുടെ ഒരു സമ്മേളനവും പേപ്പല്‍ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org