
സിറിയയിൽ ഹാഗിയ സോഫിയ എന്ന പേരിൽ ഗ്രീക് ഓർത്തഡോക്സ് സഭ നിർമ്മിച്ച പള്ളിയുടെ ഉദ്ഘാടന വേളയിൽ നടന്ന അക്രമണത്തിൽ ഏതാനും പേർ കൊല്ലപ്പെട്ടു. ഭീകരവാദികളാണ് അക്രമം നടത്തിയത് എന്ന് ഭരണകൂടം സ്ഥിരീകരിച്ചു. തുർക്കി ഇസ്താംബുളിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളിയുടെ മാതൃകയിലാണ് സിറിയയിലെ ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. തുർക്കിയിൽ മ്യൂസിയമായി നിലനിറുത്തിയിരുന്ന ഹാഗിയ സോഫിയ എന്ന പുരാതന ക്രിസ്ത്യൻ ദേവാലയത്തെ എർദോഗാന്റെ ഇസ്ലാമിക ഭരണകൂടം മോസ്‌ക്കായി മാറ്റിയതിനോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് സിറിയയിൽ ഇതേ പേരിൽ പള്ളി നിർമ്മിച്ചത്. ബാഷർ അൽ അസദിൻറെ ഭരണകൂടത്തോട് റഷ്യൻ ഭരണാധികാരി ആയ വ്ലാദിമിർ പുടിനും ഇതിനുവേണ്ടി സഹകരിച്ചിരുന്നു.