വിയെന്ന: അക്രമികള്‍ തുര്‍ക്കി, അഫ്ഗാന്‍ സ്വദേശികള്‍

വിയെന്ന: അക്രമികള്‍ തുര്‍ക്കി, അഫ്ഗാന്‍ സ്വദേശികള്‍

ഓസ്ട്രിയയിലെ വിയെന്നയില്‍ കത്തോലിക്കര്‍ക്കും പള്ളികള്‍ക്കുമെതിരെ ഭീകരാക്രമണങ്ങള്‍ നടത്തിയവര്‍ തുര്‍ക്കിയിലും അഫ്ഗാനിസ്ഥാനിലും നിന്നു കുടിയേറിയവരാണ്. കത്തോലിക്കാ പള്ളികള്‍ക്കെതിരെ നിരവധി ചെറിയ അക്രമങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ അരങ്ങേറിയിരുന്നു. ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു ഈ അക്രമങ്ങള്‍. അതിനൊടുവിലാണ് ഏതാനും പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രണം. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും വിയെന്ന ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണ്‍ പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org