വെനിസ്വേലായ്ക്ക് അമേരിക്കയുടെ 1.6 കോടി ഡോളര്‍ സഹായം

വെനിസ്വേലായ്ക്ക് അമേരിക്കയുടെ 1.6 കോടി ഡോളര്‍ സഹായം
Published on

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നു പോകുന്ന വെനിസ്വേലായിലെ അഭയാര്‍ത്ഥികള്‍ക്ക് 1.6 കോടി ഡോളറിന്‍റെ സഹായം അമേരിക്ക പ്രഖ്യാപിച്ചു. പെറുവില്‍ നടന്ന അമേരിക്കന്‍ ഉച്ചകോടിയില്‍ യുഎസ് വൈസ് പ്രസിഡന്‍റ് മൈക് പെന്‍സാണ് ഈ പ്രഖ്യാപനം നടത്തിയത്. വെനിസ്വേലായിലെ 2.8 ലക്ഷം കുഞ്ഞുങ്ങള്‍ പോഷണദാരിദ്ര്യം മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് കത്തോലിക്കാസഭയുടെ ജീവകാരുണ്യവിഭാഗമായ കാരിത്താസ് അറിയിച്ചു. വെനിസ്വേലായിലെ 400 ഇടവകകളില്‍ കാരിത്താസ് സൂപ്പ് വിതരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 12 ലക്ഷം ജനങ്ങള്‍ വെനിസ്വേലാ വിട്ട് അഭയാര്‍ത്ഥികളായി പോയിട്ടുണ്ടെന്നാ ണു കണക്ക്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org