
യൂറോപ്പില്‍ പൊതുവേ പൗരോഹിത്യ സന്യാസ ജീവിതങ്ങളിലേക്കുള്ള ദൈവവിളികള്‍ കുറയുന്ന പ്രവണതയാണെങ്കിലും പോളണ്ട് അതിനൊരു അപവാദ മായി തുടരുന്നു. 2025 ല്‍ 26 വൈദികരാണ് പോളണ്ടില്‍ പുതുതായി തിരുപ്പട്ടം സ്വീകരിച്ചത്.
ടാര്‍ണോ രൂപതയ്ക്കു വേണ്ടി 13 വൈദികരാണ് ഈ വര്‍ഷം അഭിഷിക്തരാകു ന്നത്. യൂറോപ്യന്‍ രൂപതകളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഇത് വലിയ സംഖ്യയാണ്.
യൂറോപ്യന്‍ രൂപതകള്‍ പലതും പുരോഹിതര്‍ക്കായി ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ പോളണ്ടില്‍ സ്ഥിതി അത്ര ഗുരുതരമല്ല.
യൂറോപ്യന്‍ രാജ്യങ്ങളെ പോലെ തന്നെ കുടുംബഘടനകളിലുള്ള മാറ്റവും ജനനനിരക്കിലെ കുറവും അഭിമുഖീകരിക്കെ തന്നെയാണ് ദൈവവിളികള്‍ കുറയാതെ നിര്‍ത്താന്‍ അവര്‍ക്കു സാധിക്കുന്നത്.
പോളണ്ടിലെ ആകെ ജനങ്ങളില്‍ 71.4 ശതമാനവും സ്വയം കത്തോലിക്കര്‍ എന്ന് അടയാളപ്പെടുത്തുന്നവരാണ്. പള്ളികളില്‍ പോകുന്ന കത്തോലിക്കരുടെ അനുപാത ത്തിന്റെ കാര്യത്തിലും യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിര ക്കാണ് പോളണ്ടിലേത് - 29.5 %. പക്ഷേ മുന്‍വര്‍ഷങ്ങളേ ക്കാള്‍ കുറവാണിത് എന്ന വസ്തുത അവശേഷിക്കുന്നു.