വത്തിക്കാന്‍ ബാങ്കിനു 2021 ല്‍ 1.9 കോടി ഡോളര്‍ ലാഭം

വത്തിക്കാന്‍ ബാങ്കിനു 2021 ല്‍ 1.9 കോടി ഡോളര്‍ ലാഭം
Published on

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വര്‍ക്‌സ് ഫോര്‍ റിലീജിയന്‍ എന്ന് ഔദ്യോഗിക നാമമുള്ള വത്തിക്കാന്‍ ബാങ്കിന്റെ 2021 ലെ പ്രവര്‍ത്തനറിപ്പോര്‍ട്ട് പുറത്തുവന്നു. ഇതനുസരിച്ച് 1.9 കോടി ഡോളറാണ് ലാഭം. 2020 ല്‍ 4.4 കോടി ഡോളറും 2019 ല്‍ 4.6 കോടി ഡോളറുമായിരുന്നു ലാഭം. എന്നാല്‍ ധനകാര്യവിപണികളിലുണ്ടായിരുന്ന മാന്ദ്യം പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട റിസല്‍ട്ടാണ് വത്തിക്കാന്‍ ബാങ്കിന്റേതെന്നു കാര്‍ഡിനല്‍മാരുടെ മേല്‍നോട്ട സമിതിയുടെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ സാന്റോസ് കാസ്റ്റെല്ലോ പ്രതികരിച്ചു. 14,519 ഉപഭോക്താക്കളാണ് വത്തിക്കാന്‍ ബാങ്കിനുള്ളത്. ഇവരുടെ ഏകദേശം 560 കോടി ഡോളറിന്റെ നിക്ഷേപമാണ് ബാങ്ക് കൈകാര്യം ചെയ്യുന്നത്. കത്തോലിക്കാ മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ചേര്‍ന്ന വിധത്തില്‍ മാത്രമേ ഓഹരികളിലും മറ്റും പണം നിക്ഷേപിക്കാന്‍ പാടുള്ളൂ എന്നതാണു ബാങ്കിന്റെ നയം. അതിനു വിരുദ്ധമെന്ന് ആരോപിക്കാവുന്ന നിക്ഷേപമാര്‍ഗങ്ങള്‍ സ്വീകരിച്ച ചില മുന്‍ മേധാവികള്‍ക്കെതിരെ അന്വേഷണനടപടികളും വിചാരണകളും നടന്നു വരികയാണിപ്പോള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org