വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്‍റെ ഉയര്‍ന്ന പദവിയില്‍ വനിത

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്‍റെ ഉയര്‍ന്ന പദവിയില്‍ വനിത
Published on

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്‍റെ ഭരണനിര്‍വഹണ പദവിയില്‍ ആദ്യമായി ഒരു വനിതയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡോ. ഫ്രാന്‍സെസ്ക ഡി ജോവാന്നിയെ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായാണു മാര്‍ പാപ്പ നിയമിച്ചിരിക്കുന്നത്. യു.എന്‍. ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ബഹുരാഷ്ട്ര സംവിധാനങ്ങളുമായും ഉള്ള ബന്ധങ്ങളുടെ ചുമതലയാണ് 66 കാരിയായ ഡി ജോവാന്നി വഹിക്കുക. 25 വര്‍ഷത്തിലധികമായി സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അവര്‍. ഇറ്റലിയിലെ പാലെര്‍മോ സ്വദേശിയായ ഡി ജോവാന്നി നിയമബിരുദധാരിയാണ്. വത്തിക്കാനില്‍ വനിതകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ പാപ്പായ്ക്കുള്ള ആത്മാര്‍ത്ഥതയാണു തന്‍റെ നിയമനം കാണിക്കുന്നതെന്നു ഡി ജോവാന്നി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org