മതപരമായ അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നു വത്തിക്കാന്‍

മതപരമായ അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നു വത്തിക്കാന്‍

മതവിശ്വാസത്തിന്റെ പേരിലുള്ള അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്നു യൂറോപ്പിന്റെ സുരക്ഷാസമിതി യോഗത്തില്‍ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധി പ്രസ്താവിച്ചു. ഈ പ്രശ്‌നം സമിതി കൂടുതല്‍ ശ്രദ്ധിക്കണമെന്നു വത്തിക്കാന്‍ പ്രതിനിധി ഫാ. ജാനുസ് ഉര്‍ബന്‍സിക് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം, ലിംഗസമത്വം എന്നിവയെല്ലാം പ്രധാനമാണെന്നും എന്നാല്‍ മതസ്വാതന്ത്ര്യം അവഗണിക്കപ്പെടരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ആഗോള സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സുസ്ഥിര സഹകരണം സാദ്ധ്യമാക്കാനാകൂ എന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org