വത്തിക്കാന്‍ വൈദ്യുത വാഹനങ്ങളിലേയ്ക്ക്

വത്തിക്കാന്‍ വൈദ്യുത വാഹനങ്ങളിലേയ്ക്ക്

Published on

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വത്തിക്കാനിലെ എല്ലാ വാഹനങ്ങളും വൈദ്യുതി വാഹനങ്ങളായി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന റോബെര്‍ട്ടോ മിഗ്നുച്ചി അറിയിച്ചു. വൈദ്യുതി വാഹനങ്ങള്‍ നല്‍കാന്‍ കഴിയുന്ന വാഹന നിര്‍മ്മാതാക്കളുമായി ഇതിനായി ബന്ധപ്പെട്ടുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. 109 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിലെ വാഹനങ്ങള്‍ ഒരു വര്‍ഷം ശരാശരി ഓടുന്നത് നാലായിരം മൈല്‍ മാത്രമാണ്. അതുകൊണ്ട് വൈദ്യുതി വാഹനങ്ങള്‍ കൊണ്ട് ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണത്തോടു ഫ്രാന്‍സിസ് മാര്‍പാപ്പ പുലര്‍ത്തുന്ന പ്രത്യേക താത്പര്യം മുന്‍നിറുത്തി നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ വൈദ്യുത വാഹനങ്ങള്‍ പാപ്പായ്ക്കു സമ്മാനിച്ചിരുന്നു. സരോര്‍ജവും വത്തിക്കാനില്‍ ഉപയോഗിക്കുന്നുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org