
ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നു ചുവന്ന തൊപ്പി സ്വീകരിക്കാന്‍ രണ്ടു നിയുക്ത കാര്‍ഡിനല്‍മാര്‍ റോമില്‍ എത്തിയില്ല. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ്, ബ്രൂണൈയില്‍ നിന്നുളള ആര്‍ ച്ചുബിഷപ് കൊര്‍ണേലിയൂസ് സിം, ഫിലിപ്പൈന്‍സില്‍ നിന്നുള്ള ആര്‍ച്ചുബിഷപ് ജോസ് എഫ് അഡ്വിന്‍ചുല എന്നിവര്‍ക്ക് റോമിലെ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാതിരുന്നത്. അനുയോജ്യമായ മറ്റൊരു സന്ദര്‍ഭത്തില്‍ തൊപ്പിയും സ്ഥാനമോതിരവും മറ്റും മാര്‍പാപ്പ ഇവര്‍ക്കു സമ്മാനിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. പേപ്പല്‍ വസതിയിലെ ധ്യാനഗുരുവായ ഫാ. റെനീരോ കന്തലമേസ്സാ മെത്രാന്‍ പട്ടമേല്‍ക്കാതെയാണ് കാര്‍ഡിനല്‍ പദവി സ്വീകരിച്ചത്. 86 കാരനായ അദ്ദേഹത്തിനു ബഹുമതി സൂചകമായാണു കാര്‍ഡിനല്‍ പദവി നല്‍കിയത്. കപ്പുച്ചിന്‍ സന്യാസിയായ അദ്ദേഹം സന്യാസസസഭാംഗമായി തുടരുന്നതിനു വേണ്ടി മാര്‍പാപ്പയുടെ പ്രത്യേകമായ അനുമതിയോടെ മെത്രാഭിഷേകത്തില്‍ നിന്ന് ഒഴിവു നേടുകയായിരുന്നു.