ഭവനരഹിതര്‍ക്കായി വത്തിക്കാനില്‍ ക്ലിനിക് തുടങ്ങി

ഭവനരഹിതര്‍ക്കായി വത്തിക്കാനില്‍ ക്ലിനിക് തുടങ്ങി
Published on

വത്തിക്കാനു സമീപം കഴിയുന്ന ദരിദ്രരും ഭവനരഹിതരുമായ ആളുകള്‍ക്കായി സൗജന്യചികിത്സാലയം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തനമാരംഭിച്ചു. തീര്‍ത്ഥാടകര്‍ക്കും സഹായമര്‍ഹിക്കുന്ന മറ്റുള്ളവര്‍ക്കും അടിയന്തിര ചികിത്സയും പ്രാഥമിക ശുശ്രൂഷകളും നല്‍കുവാന്‍ ക്ലിനിക് ഉപയോഗിക്കും. ക്രിസ്മസിനു പാവപ്പെട്ടവര്‍ക്കു മാര്‍പാപ്പ നല്‍കുന്ന ഒരു സമ്മാനമാണിതെന്നാണ് മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജേവ്സ്കി വിശേഷിപ്പിച്ചത്. മുമ്പു വത്തിക്കാന്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ സൗജന്യസേവനം ചെയ്യുന്നതിനുള്ള സൗകര്യവും ക്ലിനിക്കില്‍ ഉണ്ടായിരിക്കും. സഞ്ചരിക്കുന്ന ഒരു ക്ലിനിക്കും ദരിദ്രര്‍ക്കായി കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പ ആരംഭിച്ചിരുന്നു. റോമിലെ പാവപ്പെട്ടവരെ സഹായിക്കുക എന്നതിനേക്കാള്‍ ആഗോളസഭയ്ക്ക് ഇത്തരം കാര്യങ്ങള്‍ക്കു മാതൃക നല്‍കുക എന്നതാണു പാപ്പായുടെ ഇത്തരം കാരുണ്യപ്രവൃത്തികളുടെ ലക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org