വത്തിക്കാന്‍ സിറ്റി 2050-ല്‍ സീറോ എമിഷനിലേയ്ക്ക്

വത്തിക്കാന്‍ സിറ്റി 2050-ല്‍ സീറോ എമിഷനിലേയ്ക്ക്
Published on

2050 ഓടെ വത്തിക്കാന്‍ സിറ്റി രാഷ്ട്രം കാര്‍ബണ്‍ പ്രസരണം പൂര്‍ണമായി ഇല്ലാതാക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നമ്മുടെ പ്രയാണപാതയില്‍ ഒരു മാറ്റം വരുത്താന്‍ സമയമായിട്ടുണ്ട്. മികച്ച ഭാവിയിലുള്ള പുതുതലമുറകളുടെ പ്രത്യാശ നാം കവര്‍ന്നെടുക്കരുത്. – മാര്‍പാപ്പ പറഞ്ഞു. കാലാവസ്ഥാലക്ഷ്യത്തെക്കുറിച്ചുള്ള ഒരു ഉച്ചകോടിക്കയച്ച വീഡിയോ സന്ദേശത്തിലാണ് മാര്‍ പാപ്പയുടെ പ്രഖ്യാപനം.
കാലാവസ്ഥാ വ്യതിയാനവും ഇപ്പോഴത്തെ പകര്‍ച്ചവ്യാധിയും സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ ജനങ്ങളുടെ ജീവിതത്തെ ആനുപാതികമല്ലാത്ത വിധത്തില്‍ പ്രതികൂലമായി ബാധിക്കുന്നതായി സന്ദേശത്തില്‍ മാര്‍പാ പ്പ ചൂണ്ടിക്കാട്ടി. അതുകൊണ്ട് മാനവൈക്യത്തിന്റെയും കരുതലിന്റെയും ഒരു സംസ്‌കാരത്തെ നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മനുഷ്യാന്തസ്സും പൊതുനന്മയുമായിരിക്കണം ഇതിന്റെ കേന്ദ്രം. സീറോ എമിഷന്‍ സാദ്ധ്യമാക്കുക എന്നതിനു പുറമെ ജലം, ഗതാഗതം, ഊര്‍ജം, വനവല്‍ക്കരണം, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളിലും വത്തിക്കാന്‍ സിറ്റി രാഷ്ട്രം മാറ്റങ്ങള്‍ വരുത്തുന്നുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org