വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലൂയി അന്റോണിയോ ടാഗ്ലെ, കോവിഡ് ബാധിതനായി. പരിശോധനയില്‍ വൈറസ് ബാധിതനെന്നു കണ്ടെത്തിയെങ്കി ലും അദ്ദേഹത്തിനു രോഗലക്ഷണങ്ങളില്ലെന്നു വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാനില്‍ നിന്നു മാതൃരാജ്യമായ ഫിലിപ്പൈന്‍സിലെത്തിയപ്പോഴാണ് അദ്ദേഹത്തിനു കോവിഡ് പരിശോധന നടത്തിയത്. റോം രൂപതയുടെ വികാരി ജനറല്‍ കാര്‍ഡിനല്‍ ആഞ്‌ജെലോ ഡി ഡൊണാറ്റിസാണ് വത്തിക്കാനില്‍ ആദ്യം കോവിഡ് ബാധിതനായ കാര്‍ഡിനല്‍. അദ്ദേഹം ഇപ്പോള്‍ പൂര്‍ണമായും രോഗമുക്തനായി. കോവിഡ് ബാധിച്ച് 10 കത്തോലിക്കാ മെത്രാന്മാര്‍ മരണമടഞ്ഞിട്ടുണ്ട് എന്നാണു വത്തിക്കാന്റെ കണക്ക്.