സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കാനാകില്ലെന്നു വത്തിക്കാന്‍ വിശ്വാസകാര്യാലയം

സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കാനാകില്ലെന്നു വത്തിക്കാന്‍ വിശ്വാസകാര്യാലയം

Published on

സ്വവര്‍ഗവിവാഹങ്ങള്‍ക്ക് ആരാധനാക്രമപരമായ ആശീര്‍വാദം നല്‍കാനുള്ള അധികാരം കത്തോലിക്കാസഭയ്ക്കില്ലെന്നു വത്തിക്കാന്‍ വിശ്വാസകാര്യാലയം വ്യക്തമാക്കി. ഇത്തരം വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ഉത്തരം നല്‍കുകയും അതു ഹ്രസ്വമായി വിശദീകരിക്കുകയുമാണു വത്തിക്കാന്‍ കാര്യാലയം ചെയ്തത്. ജീവനോടു തുറവിയുള്ളതും സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ളതും ശാശ്വതസ്വഭാവമുള്ളതുമായിരിക്കണം വിവാഹബന്ധമെന്നതാണു ദൈവികനിയമമെന്നു കാര്യാലയം ചൂണ്ടിക്കാട്ടി.

logo
Sathyadeepam Online
www.sathyadeepam.org