നീതിനിഷ്ഠമായ ഒരു സമ്പദ്വ്യവസ്ഥ: വത്തിക്കാനില്‍ സാമ്പത്തിക കാര്യ സമ്മേളനം

Published on

കൂടുതല്‍ നീതിനിഷ്ഠവും സമത്വപൂര്‍ണവുമായ ഒരു ലോകം പടുത്തുയര്‍ത്തുന്നതിനു സമ്പദ്വ്യവസ്ഥയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു ലോകത്തെ ഉന്നത സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സമ്മേളനം വത്തിക്കാന്‍ മുന്‍കൈയെടുത്തു സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ധനകാര്യമന്ത്രിമാരും നോബല്‍ സമ്മാനജേതാവും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

കാലാവസ്ഥാവ്യതിയാനം, കൂട്ടക്കുടിയേറ്റങ്ങള്‍ എന്നിവയുടെ പ്രത്യേക പശ്ചാത്തലത്തില്‍ സാമ്പത്തീകമേഖല കൂടുതല്‍ ധാര്‍മ്മികത കൈവരിക്കേണ്ടതിന്‍റെ ആവശ്യകതയാണു സമ്മേളനം ചര്‍ച്ച ചെയ്തത്. സഭയുടെ സാമൂഹ്യപ്രബോധനങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപകാല പ്രബോധനങ്ങളും സംവാദങ്ങള്‍ക്കു ദിശാബോധം പകര്‍ന്നു. അമേരിക്കന്‍ ധനകാര്യവിദഗ്ദ്ധന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ആണു സമ്മേളനത്തില്‍ പങ്കെടുത്ത നോബല്‍ സമ്മാന ജേതാവ്. സമ്മേളനത്തെ അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സാമ്പത്തിക വിദഗ്ദ്ധരുടെ കടമയാണെന്നു വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org