കോവിഡ് മരണങ്ങളില്‍ അനുശോചനം: വത്തിക്കാന്‍ പതാക താഴ്ത്തിക്കെട്ടി

Published on

കോവിഡ് പകര്‍ച്ചവ്യാധി ബാധിച്ചു അനേകര്‍ മരണമടഞ്ഞതില്‍ അനുശോചനം പ്രകടിപ്പിക്കുന്നതിനും നിര്യാതരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും വത്തിക്കാനില്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ഇറ്റലിയും ഇപ്രകാരം ചെയ്തിരുന്നു. രോഗബാധയ്ക്ക് അന്ത്യം കുറിയ്ക്കാന്‍ പോരാടുന്നവരോടും സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്വിസെപ്പെ കോന്തെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമിന്‍റെ മേയര്‍ വിര്‍ജീനിയ റാഗ്ഗിയും മാര്‍പാപ്പയെ കാണാനെത്തിയിരുന്നു. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടില്ല. രണ്ടും സ്വകാര്യകൂടിക്കാഴ്ചകളായിരുന്നു എന്നായിരുന്നു അറിയിപ്പ്.

logo
Sathyadeepam Online
www.sathyadeepam.org