ഫാത്തിമായിലെ മതാന്തര ക്രിക്കറ്റ് മത്സരത്തില്‍ വത്തിക്കാന്‍ ടീമായ സെ. പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ് പങ്കെടുത്തു. ഫാത്തിമായില്‍ പ.മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ക്രിക്കറ്റ് ടൂര്‍ണമെന്റ്. വത്തിക്കാനു പുറമെ പോര്‍ച്ചുഗല്‍, സ്പെയിന്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം, ഹിന്ദു, യഹൂദ ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടായിരുന്നത്. വത്തിക്കാനില്‍ താമസിക്കുകയും പഠിക്കുകയും ചെയ്യുന്ന വൈദികരെയും വൈദികവിദ്യാര്ത്ഥികളെയുമുള്പ്പെടുത്തി 2013-ലാണ് ക്രിക്കറ്റ് ടീം രൂപീകരിച്ചത്. അതിനുശേഷം ടീം നടത്തുന്ന മൂന്നാമത്തെ അന്താരാഷ്ട്ര മത്സരയാത്രയാണിത്. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വത്തിക്കാന്‍ ടീമിലെ അംഗങ്ങള്‍. വത്തിക്കാന്‍ സാംസ്കാരിക കാര്യാലയത്തിനു കീഴിലാണ് ടീം പ്രവര്‍ത്തിക്കുന്നത്.