ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണയുമായി സഭ

ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണയുമായി സഭ

ഉത്തര മലബാര്‍ കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ ബിഷപ്പുമാരും വൈദികരും ഉപവാസ സമരം നടത്തി. തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവരും തലശ്ശേരി, കണ്ണൂര്‍, കോട്ടയം രൂപതകളിലെ വൈദികരുമാണ് ഉപവസിച്ചത്. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിനു ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്കാരിക നേതാക്കളും ഉപവാസത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

കണ്ണൂര്‍ മഹാത്മ മന്ദിരത്തിലെ ഗാന്ധി പ്രതിമയില്‍ പുഷ്പമാല്യം അര്‍പ്പിച്ചശേഷം പ്രകടനമായാണ് ബിഷപ്പുമാരും വൈദികരും കളക്ടറേറ്റിനു മുന്നിലെ ഉപവാസ പന്തലിലെത്തിയത്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷനായിരുന്നു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി. ഉത്തര മേഖല കര്‍ഷക പ്രക്ഷോഭ സമിതി ചെയര്‍മാന്‍ മോന്‍സ് ജോസഫ് ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org