അമേരിക്കയ്ക്ക് ഈ വര്‍ഷം നാനൂറിൽപ്പരം നവവൈദികര്‍

അമേരിക്കയ്ക്ക് ഈ വര്‍ഷം നാനൂറിൽപ്പരം നവവൈദികര്‍
Published on

അമേരിക്കന്‍ കത്തോലിക്കാസഭയില്‍ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാനൊരുങ്ങുന്നത് 428 അവസാനവര്‍ഷ വൈദികവിദ്യാര്‍ഥികള്‍. 110 രൂപതകള്‍ക്കും 34 സന്യാസ സമൂഹങ്ങള്‍ക്കുമായാണ് ഇവര്‍ പൗരോഹിത്യം സ്വീകരി ക്കുക. 81 ശതമാനം പേരും രൂപതാവൈദികരായിരിക്കും.

നവവൈദികരാകാനൊരുങ്ങുന്നവരുടെ ശരാശരി പ്രായം 33 വയസ്സാണ്. 62% വെള്ളക്കാരാണ്. ലാറ്റിനമേരി ക്കന്‍ വംശജര്‍ 17 ഉം ഏഷ്യന്‍-ആസ്‌ത്രേലിയന്‍ വംശജര്‍ 11 ഉം ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ 5 ഉം ശതമാനം വരും. 74% പേരും അമേരിക്കയില്‍ തന്നെ ജനിച്ചു വളര്‍ന്ന വരാണ്. ബാക്കിയുള്ളവര്‍ വിയറ്റ്‌നാം (5%), മെക്‌സിക്കോ (3%), കൊളംബിയ (2%) എന്നീ രാജ്യങ്ങളില്‍ ജനിച്ചവ രാണ്. 16% പേര്‍ മറ്റു വിവിധരാജ്യങ്ങളില്‍ ജനിച്ചവരും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org