ഉര്‍ബന്‍ യൂണിവേഴ്‌സിറ്റി തനിമ നിലനിര്‍ത്തണമെന്ന് മാര്‍പാപ്പ

ഉര്‍ബന്‍ യൂണിവേഴ്‌സിറ്റി തനിമ നിലനിര്‍ത്തണമെന്ന് മാര്‍പാപ്പ

Published on

റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയെ മറ്റ് യൂണിവേഴ്‌സിറ്റികളില്‍ ലയിപ്പിക്കുക എന്ന ആശയത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ വിയോജിപ്പ് പ്രകടിപ്പിച്ചു.

സുവിശേഷവല്‍ക്കരണ കാര്യാലയത്തിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് 400 വര്‍ഷം പഴക്കമുള്ള ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചത്. ഈ യൂണിവേഴ്‌സിറ്റിയുടെ വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സമ്മേളനത്തിന്റെ ഭാഗമായിരുന്നു.

1627 ല്‍ ഉര്‍ബന്‍ എട്ടാം മാര്‍പാപ്പയാണ് ഈ മിഷനറി കോളേജ് സ്ഥാപിച്ചത്. പ്രൊപ്പഗാന്ത തിരുസംഘത്തിന് കീഴിലായിരുന്നു അന്ന് അത്.

ക്രൈസ്തവ പ്രാതിനിധ്യം കുറവായ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുന്നതിന് സഹായിക്കത്തക്ക രീതിയില്‍ വൈദികരെയും സന്യസ്തരെയും അല്മായരെയും പരിശീലിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യം. 1962 ല്‍ അത് യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തപ്പെട്ടു. 2024 - 25 അധ്യായനവര്‍ഷത്തില്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരുടെ എണ്ണം കുറച്ചിട്ടുണ്ട്.

62 പൂര്‍ണ്ണസമയ പ്രൊഫസര്‍മാരും 113 അസിസ്റ്റന്റ്/വിസിറ്റിംഗ് പ്രൊഫസര്‍മാരും ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി യൂണിവേഴ്‌സിറ്റിയില്‍ 47 പൂര്‍ണ്ണസമയ പ്രൊഫസര്‍മാരും 40 വിസിറ്റിംഗ് പ്രൊഫസര്‍മാരും ആണ് ഉണ്ടായിരിക്കുക. പ്രവര്‍ത്തന ചെലവിലും കാര്യമായ വെട്ടിക്കുറയ്ക്കല്‍ വരുത്താന്‍ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org