
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടേരസ്, വത്തിക്കാനിലെത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ഈ സ്വകാര്യ കൂടിക്കാഴ്ചയുടെ സംഭാഷണ വിഷയങ്ങള്‍ വത്തിക്കാന്‍ വിശദമാക്കിയില്ലെങ്കിലും ലോകസമാധാനമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം എന്നാണ് സൂചന.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലഗര്‍ എന്നിവരുമായും യു എന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ചകള്‍ നടത്തി.
ലോകമെങ്ങുമുള്ള ഇപ്പോഴത്തെ പ്രതിസന്ധികള്‍ നേരിടുന്നതിനു യു എന്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടു കളും സംസാരവിഷയമായി.
1945 ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭയില്‍ ഇപ്പോള്‍ 193 രാഷ്ട്രങ്ങളാണ് അംഗങ്ങളായി ഉള്ളത്. 1964 മുതല്‍ വത്തിക്കാനു ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം നിരീക്ഷകപദവിയുണ്ട്. ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ഗുട്ടേരസ് പോര്‍ച്ചുഗല്‍ സ്വദേശിയാണ്.