യു എന്‍ സെക്രട്ടറി ജനറലിനു വത്തിക്കാന്‍ അവാര്‍ഡ്

യു എന്‍ സെക്രട്ടറി ജനറലിനു വത്തിക്കാന്‍ അവാര്‍ഡ്
Published on

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേരസിനു പാത് ടു പീസ് ഫൗണ്ടേഷന്‍ അവാര്‍ഡു പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ മിഷന്‍റെ സേവനങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയാണ് പാത് ടു പീസ് ഫൗണ്ടേഷന്‍. യു എന്നിലെ പുതിയ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഗബ്രിയേലെ കാച്ചിയ അവാര്‍ഡു സമ്മാനിക്കും.

2017 മുതല്‍ യു എന്‍ സെക്രട്ടറി ജനറലായി സേവനം ചെയ്യുന്ന ഗുട്ടേരസ് പോര്‍ട്ടുഗലില്‍ നിന്നുള്ള ഒരു കത്തോലിക്കാ സഭാംഗമാണ്. പാത് ടു പീസ് അവാര്‍ഡ് നേടുന്ന മൂന്നാമത്തെ യുഎന്‍ സെക്രട്ടറി ജനറലാണ് ഗുട്ടേരസ്. അന്താരാഷ്ട്ര സമാധാന സ്ഥാപനത്തിനു സംഭാവനകള്‍ നല്‍കുന്നവരെ അംഗീകരിക്കുന്നതിനാണ് അവാര്‍ഡ് നല്‍കുന്നത്. ബെല്‍ജിയം രാജാവ്, സ്പെയിന്‍ രാജ്ഞി, അര്‍ജന്‍റീനയുടെയും പോളണ്ടിന്‍റെയും ഫിലിപ്പൈന്‍സിന്‍റെയും മുന്‍ പ്രസിഡന്‍റുമാര്‍ തുടങ്ങിയവരാണ് ഇതിനു മുമ്പ് ഈ അവാര്‍ഡ് നേടിയിട്ടുള്ളത്. യുഎന്‍ സ്ഥാപിതമായതിന്‍റെ 75-ാം വാര്‍ഷികമായതുകൊണ്ട് യുഎന്നിനുള്ള പൊതുവായ ഒരു അംഗീകാരമായി കൂടിയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് യുഎന്‍ സെക്രട്ടറി ജനറലിനു നല്‍കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org