ഉല്‍മ കുടുംബം അള്‍ത്താരമഹത്വത്തില്‍

ഉല്‍മ കുടുംബം അള്‍ത്താരമഹത്വത്തില്‍
Published on

പോളണ്ടിലെ തങ്ങളുടെ ഭവനത്തില്‍ നാസ്സികളുടെ അക്രമങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഒരു യഹൂദ കുടുംബത്തെ ഒളിപ്പിച്ചതിന് നാസ്സികളാല്‍ കൊല്ലപ്പെട്ട ജോസഫും വിക്‌ടോ റിയ ഉല്‍മയും, അവരുടെ ഏഴ് മക്കളും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. കൊല ചെയ്യപ്പെടുമ്പോള്‍ അമ്മയുടെ ഉദരത്തില്‍ ഉണ്ടായിരുന്ന ശിശു ഉള്‍പ്പെടെ കുടുംബം മുഴു വനും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത് ഒരു അത്യസാധാരണമാണ്.

1944 മാര്‍ച്ച 24 ന് നാസ്സി പൊലീസ് സംഘം പോളണ്ടിലെ മര്‍ക്കോര്‍വയിലുള്ള അവരുടെ വീടു വളയുകയും ഉല്‍മ കുടുംബത്തിന്റെ കൃഷിയിടത്തില്‍ അഭയം തേടിയിരുന്ന എട്ട് യഹൂദരെ കണ്ടെത്തുകയുമായിരുന്നു. അവരെ വധിച്ചശേ ഷം നാസ്സി പൊലീസുകാര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്ന വിക്‌റ്റോറിയയെയും ജോസഫിനെയും വധിച്ചു. കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെ വധിച്ചതു കണ്ട് നിലവിളിക്കാന്‍ തുടങ്ങിയതോടെ സ്റ്റാനിസ്ലാവ (8), ബാര്‍ബര (7), വ്‌ലാഡി സ്ലാവ് (6), ഫ്രാന്‍സിസെസ്‌ക് (4) ആന്‍തോണി (3), മരിയ (2) എന്നിവരേയും വെടിവച്ചു കൊന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org