റഷ്യ കടത്തിയ കുട്ടികളെ തിരികെ കിട്ടാന്‍ ഉക്രെയിന്‍ പാപ്പയുടെ സഹായം തേടി

റഷ്യ കടത്തിയ കുട്ടികളെ തിരികെ കിട്ടാന്‍ ഉക്രെയിന്‍ പാപ്പയുടെ സഹായം തേടി

യുദ്ധത്തിനിടെ റഷ്യ ബലം പ്രയോഗിച്ചു കടത്തിക്കൊണ്ടു പോയ ഉക്രെയിനിലെ കുട്ടികളെ തിരികെ കിട്ടുന്നതിനായി സഹാ യിക്കണമെന്ന് ഉക്രെയിന്‍ പ്രധാന മന്ത്രി ഡെനിസ് ഷ്‌മൈഹല്‍ ഫ്രാന്‍സിസ് പാപ്പയോട് അഭ്യര്‍ത്ഥിച്ചു. വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച ഉക്രെനിയന്‍ പ്രധാനമന്ത്രി അര മണിക്കൂര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഉക്രെയിന്‍ സന്ദര്‍ശിക്കാന്‍ പാപ്പയെ ക്ഷണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സന്ദര്‍ശനശേഷം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ ഉക്രെയിനെ ആക്രമിക്കുകയും ചില പ്രദേശങ്ങള്‍ കീഴ്‌പ്പെടുത്തുകയും ചെയ്തതിനു ശേഷം ഏതാണ്ട് 19,500 കുട്ടികളെ റഷ്യയിലേക്കു ബലമായി കൊണ്ടുപോയിട്ടുണ്ടെന്നാണ് ഉക്രെയിനിന്റെ കണക്ക്. തട്ടിക്കൊണ്ടുപോയതല്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി കൊണ്ടുപോയതാണെന്നുമാണ് റഷ്യയുടെ വിശദീകരണം. കഴിഞ്ഞ മാസം ഇത്തരത്തിലുള്ള 30 കുട്ടികളെ വീണ്ടും ഉക്രെയിനില്‍ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിക്കാന്‍ ഉക്രെയിനു സാധിച്ചിരുന്നു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍, വിദേശകാര്യമന്ത്രി ആര്‍ച്ചബിഷപ് റിച്ചാര്‍ഡ് ഗല്ലഘര്‍ എന്നിവരുമായും ഉക്രെനിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചകള്‍ നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org