ഉക്രെയ്നിലെ ഗ്രീക്ക് കത്തോലിക്കാ സഭാ തലവന്‍ പാപ്പായെ സന്ദര്‍ശിച്ചു

ഉക്രെയ്നിലെ ഗ്രീക്ക് കത്തോലിക്കാ സഭാ തലവന്‍ പാപ്പായെ സന്ദര്‍ശിച്ചു
Published on

വത്തിക്കാന്‍ അപ്പസ്‌തോലിക കൊട്ടാരത്തില്‍, ലിയോ പതിനാലാമന്‍ പാപ്പായും, ഉക്രെയിന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ ആർച്ചുബിഷപ് സ്വിയാറ്റോ സ്ലാവ് ഷെവ്ചുക്കും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.

ഉക്രെയ്ന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും, രാഷ്ട്ര ത്തിന്റെ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേ ക്കുള്ള യാത്രക്കായി പരിശുദ്ധ സിംഹാസനം നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ക്കും ആര്‍ച്ചുബിഷപ്പ്, പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു.

ഉക്രെയ്നിയന്‍ സിവില്‍ സമൂഹവുമായും അന്താ രാഷ്ട്ര സമൂഹവുമായും സഹകരിക്കുന്നതിന് ഉക്രെയ്നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭ നടത്തുന്ന നിരവധി സംരംഭ ങ്ങളെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് പാപ്പായോട് സംസാരിച്ചു.

കൂടിക്കാഴ്ച്ചയുടെ അവസാനം, ഉക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം പാപ്പായ്ക്ക് നല്‍കുകയും ചെയ്തു. ഇത് രണ്ടാമത്തെ തവണയാണ്, ആര്‍ച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും, പാപ്പായും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്.

logo
Sathyadeepam Online
www.sathyadeepam.org