
ഉക്രെയ്ന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുന്നതിനുള്ള ദൗത്യം ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ മറ്റെയോ സുപ്പിയെ ഏല്‍പ്പിച്ചു.
ഉക്രെയ്‌നിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്വം ബൊളോഞ്ഞ ആര്‍ച്ചുബിഷപ്പും ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റുമായ കര്‍ദിനാള്‍ മറ്റെയോ സുപ്പിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കി.
കുടിയേറ്റക്കാരെ സഹായിക്കുകയും എക്യുമെനിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കാ അല്‍മായ പ്രസ്ഥാനമാണ് സാന്ത് എജീദിയോ. മൊസാംബിക്ക്, ദക്ഷിണ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്കും ഇത് സഹായിച്ചിട്ടുണ്ട്.
ഉക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന ദൗത്യത്തില്‍ വത്തിക്കാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.