ദക്ഷിണ സുഡാനില്‍ നടന്ന ആക്രമണത്തില്‍ കത്തോലിക്കാസഭയിലെ രണ്ടു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു. സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് എന്ന സന്യാസസമൂഹത്തിലെ സിസ്റ്റര്‍ മേരി ആബുദ്, സിസ്റ്റര്‍ റെജിന റോബാ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുള്‍പ്പെടെ ഏഴു കന്യാസ്ത്രീകള്‍ യാത്ര ചെയ്തിരുന്ന വാഹനത്തിനു നേരെയായിരുന്നു ആക്രമണം. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ ആകെ അഞ്ചു പേര്‍ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടു. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്കു പരിക്കേറ്റു. അക്രമികള്‍ വാഹനം തടഞ്ഞു നിറുത്തി വെടിവയ്ക്കുകയായിരുന്നു. അക്രമികള്‍ ആരെന്ന് അറിവായിട്ടില്ല. സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും സുഡാന്‍ പ്രസിഡന്റും അനുശോചനം അറിയിച്ചു.