ലെബനോനിനു ‘നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ’ രണ്ടര ലക്ഷം ഡോളര്‍

ലെബനോനിനു ‘നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ’ രണ്ടര ലക്ഷം ഡോളര്‍

തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ വന്‍ സ്‌ഫോടനം മൂലം ദുരിതം നേരിടുന്ന ലെബ നോനിനു കത്തോലിക്കാ സന്നദ്ധ സംഘടനയായ 'നൈറ്റ്‌സ് ഓഫ് കൊളംബസ്' രണ്ടര ലക്ഷം ഡോളര്‍ സംഭാവന നല്‍കി. കാരിത്താ സ് ലെബനോന്‍, സെ. വിന്‍സെന്റ് ഡി പോള്‍ സഖ്യം തുടങ്ങിയവ മുഖേനയായിരിക്കും ഈ തുക ചിലവഴിക്കുക. ലെബനോനിലെ ക്രൈ സ്തവസമൂഹത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയായിരിക്കുകയാണ് ഈ സ്‌ഫോടനമെന്നു സംഘടനയുടെ മേധാവി കാള്‍ ആന്‍ ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. മൂന്നു ലക്ഷം പേരു ടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്ത സ്‌ഫോടനത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1500 കോടി ഡോളറിന്റെ നഷ്ടം കണക്കാക്കുന്നുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതീകാത്മക സഹായമായി 2.5 ലക്ഷം ഡോളര്‍ സ്‌ഫോടനം നടന്നയുടനെ നല്‍കിയിരുന്നു. സിആര്‍എസ് പോലെയുള്ള മറ്റ് കത്തോലിക്കാ സംഘടനകളും സഹായം എത്തിക്കുന്നുണ്ട്. മധ്യപൂര്‍വരാഷ്ട്രങ്ങളില്‍ മതമര്‍ദ്ദനങ്ങള്‍ നേരിടുന്ന ക്രൈസ്തവസമൂഹങ്ങളെ സഹായിക്കുന്നതിനു പ്രത്യേക ശ്രദ്ധ നല്‍കുന്ന നൈറ്റ്‌സ് ഓ ഫ് കൊളംബസ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 2.5 കോടി ഡോളറിലധികം തുക ഈ പ്രദേശത്തു ചിലവഴിച്ചിട്ടുണ്ട്. ഇരുപതു ലക്ഷം അംഗങ്ങളുള്ള സംഘടനയാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org