International
ഇരട്ടക്കുട്ടികളുടെ ജ്ഞാനസ്‌നാനത്തിനു കാര്‍മ്മികരായി ഇരട്ടകള്‍
അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ ഇരട്ടകളായി ജനിച്ച ജിയന്നക്കും ആന്‍ഡ്രൂവിനും മാമോദീസ നല്‍കിയത് ഇരട്ടസഹോദരങ്ങളായ ഫാ.ബെന്നും ഡീക്കന്‍ ലൂക്കും. ഇരട്ടക്കുട്ടികളുടെ പിതാവിന്റെ ഇടവകവികാരി തന്നെയാണ് ഫാ. ബെന്‍. അദ്ദേഹമാണ് തന്റെ ഇരട്ടസഹോദരനെ കൂടി ചടങ്ങിന്റെ ഭാഗമാക്കിയത്. ഇടവകക്കാരെ ഈ സന്തോഷത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ദേവാലയത്തിലെ പൊതുദിവ്യബലിയുടെ കൂടെ ജ്ഞാനസ്‌നാനവും നടത്തി. രണ്ടു കുട്ടികള്‍ക്കും കൂടി നാലു പേര്‍ തല തൊടാനുമെത്തി. മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് ഇരട്ടകളുടെ മാതാപിതാക്കളായ ലൂക്കും ക്രിസ്റ്റീനും. ക്രിസ്റ്റീന്‍ ഡോക്ടറാണ്. അതുകൊണ്ടാണ് ഡോക്ടര്‍ കൂടിയായിരുന്ന വി.ജിയന്നായുടെ പേര് മകള്‍ക്കിട്ടതെന്നും അവര്‍ പറഞ്ഞു.