17 വര്‍ഷങ്ങള്‍ക്കുശേഷം സിറിയയില്‍ അഭിഷിക്തരായത് ഇരട്ട വൈദികര്‍

17 വര്‍ഷങ്ങള്‍ക്കുശേഷം സിറിയയില്‍ അഭിഷിക്തരായത് ഇരട്ട വൈദികര്‍
Published on

സിറിയയിലെ ആലെപ്പോ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം നടന്ന തിരുപ്പട്ടച്ചടങ്ങില്‍ പട്ടം സ്വീകരിച്ചത് ഇരട്ട സഹോദരങ്ങളായ ജോര്‍ജ് ജാലഫും ജോണി ജാലഫും. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ വലിയ വിനാശം നേരിട്ട പള്ളിയാണ് ആലെപ്പോ സെന്റ് ഫ്രാന്‍സിസ് പള്ളി. ഇരട്ട സഹോദരങ്ങളുടെ പിതൃ സഹോദരന്‍ കൂടിയായ ആലെപ്പോ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ഹന്ന ജാലഫായിരുന്നു മുഖ്യകാര്‍മ്മികന്‍. 1996 ജനുവരിയില്‍ ജനിച്ച ഇരട്ട സഹോദരങ്ങളെ കുട്ടിക്കാലം മുതല്‍ തന്നെ അമ്മ ഫ്രാന്‍സിസ്‌കന്‍ സന്യാസ വസ്ത്രങ്ങള്‍ ധരിപ്പിക്കുമായിരുന്നു. ഇരുവര്‍ക്കും മുതിര്‍ന്ന 3 സഹോദരന്മാര്‍ കൂടി ഉണ്ട്.

കാഴ്ചയില്‍ സമാനരും പൗരോഹിത്യം സ്വീകരിച്ചവരും ആണെങ്കിലും സ്വഭാവസവിശേഷതകളില്‍ തീര്‍ത്തും വ്യത്യസ്തരാണ് തങ്ങളെന്ന് അവര്‍ സ്വയം വെളിപ്പെടുത്തി. പൗരോഹിത്യലേക്കുള്ള അവരുടെ വഴികളും വ്യത്യസ്തമായിരുന്നു. ഇരുവര്‍ക്കും 15 വയസ്സുള്ളപ്പോഴാണ് സിറിയയില്‍ യുദ്ധം ആരംഭിച്ചത്. സഹോദരങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിനായി പിന്നീട് നെതര്‍ലന്‍ഡ്‌സിലേക്ക് കുടിയേറിയെങ്കിലും മാതൃരാജ്യം വിട്ടുപോകാന്‍ ഇരട്ടകള്‍ തയ്യാറായില്ല.

logo
Sathyadeepam Online
www.sathyadeepam.org