ഒളിമ്പിക്‌സ്: താരങ്ങള്‍ പള്ളികള്‍ സന്ദര്‍ശിക്കരുതെന്ന് ടോക്യോ ആര്‍ച്ചുബിഷപ്

ഒളിമ്പിക്‌സ്: താരങ്ങള്‍ പള്ളികള്‍ സന്ദര്‍ശിക്കരുതെന്ന് ടോക്യോ ആര്‍ച്ചുബിഷപ്

ജപ്പാനിലെ ടോക്യോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒളിമ്പിക്‌സിനെത്തിയിരിക്കുന്ന താരങ്ങള്‍ നഗരത്തി ലെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ടോക്യോ ആര്‍ച്ചുബിഷപ് താര്‍സീസ്യോ ഇസാവോ കി കുചി അഭ്യര്‍ത്ഥിച്ചു. കോവിഡ് പകര്‍ച്ചവ്യാധിക്കെതിരായ മുന്‍കരുതല്‍ എന്ന നിലയ്ക്കാണിത്.

നേരത്തെ, ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങള്‍ ജപ്പാനില്‍ തുടങ്ങിയപ്പോല്‍ സഭയും അതിനോടു സഹകരിച്ചിരുന്നു. കായികതാരങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജപ്പാനിലെ കത്തോലിക്കാസഭ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതാണ്. എന്നാല്‍ കോ വിഡ് മൂലം ഒളിമ്പിക്‌സ് ഈ വര്‍ഷത്തേയ്ക്കു നീട്ടി വയ്ക്കുകയും കാണികളെ വിലക്കുകയും ചെയ്ത സാഹചര്യത്തില്‍ സഭ പിന്‍വാങ്ങുകയായിരുന്നു. ഒളിമ്പിക്‌സ് നടക്കുമ്പോള്‍ ടോ ക്യോയില്‍ ഭരണകൂടം അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org