മാഫിയ കൊലപ്പെടുത്തിയ ജഡ്ജിയെ വാഴ്ത്തപ്പെട്ടവനാക്കുന്നു

മാഫിയ കൊലപ്പെടുത്തിയ ജഡ്ജിയെ വാഴ്ത്തപ്പെട്ടവനാക്കുന്നു
Published on

ഇറ്റാലിയന്‍ പട്ടണമായ സിസിലിയിലെ മാഫിയ കൊലപ്പെടുത്തിയ ജഡ്ജി റൊസാരിയോ ലിവാറ്റിനോയെ മെയ് 9 നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മാഫിയകളുടെ സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുവാന്‍ ശ്രമിച്ചതിനാണ് 37 കാരനായ ലിവാറ്റിനോയെ 1997 ല്‍ മാഫിയ കാറിടിപ്പിച്ച ശേഷം വെടിവച്ചു കൊന്നത്. രക്തസാക്ഷിയുടെ പദവിയാണ് സഭ ലിവാറ്റിനോയ്ക്കു നല്‍കുന്നത്. രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ മാദ്ധ്യസ്ഥശക്തിയാല്‍ അത്ഭുതം നടന്നുവെന്നു തെളിയിക്കേണ്ടതില്ല. അനുദിന ജോലികളും വിശ്വാസജീവിതവും പൂര്‍ണമായി സംയോജിപ്പിച്ചു കൊണ്ടു പോയ വിശുദ്ധവ്യക്തിത്വമായിരുന്നു ലിവാറ്റിനോ എന്ന് അദ്ദേഹത്തിന്റെ മാതൃരൂപതയുടെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫ്രാന്‍സെസ്‌കോ മോണ്ടിനെഗ്രോ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org