
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്‍മാര്‍ സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചു മാത്ര മാണ് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരി ക്കുന്നതെന്നും ഈ വായ്ത്താരി പഴഞ്ചനായെന്നും ഫാ. ക്ലോദോവിസ് ബോഫ്, ലാറ്റിനമേരിക്കന്‍ - കരീബി യന്‍ മെത്രാന്‍ സംഘത്തിന് അയച്ച തുറന്ന കത്തില്‍ അഭിപ്രായപ്പെടുന്നു. മെത്രാന്‍ സംഘത്തിന്റെ സമ്മേളനത്തി നുശേഷം പുറപ്പെടുവിക്കപ്പെട്ട അന്തിമ രേഖയോടുള്ള പ്രതികരണമായിട്ടാണ് ഫാ. ബോഫ് ഇതെഴുതിയത്.
''എപ്പോഴാണ് ദൈവത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുക? ക്രിസ്തുവിനെക്കുറിച്ചും അവിടുത്തെ ആത്മാവിനെക്കുറിച്ചുള്ള സദ്‌വാര്‍ത്ത, കൃപയെയും രക്ഷയെയും കുറിച്ചുള്ളത്, ഹൃദയ പരിവര്‍ത്തനത്തെയും വചന ധ്യാനത്തെയും കുറിച്ചുള്ളത്, പ്രാര്‍ഥനയേയും ആരാധനയെയും ദൈവമാതാവിനോടുള്ള ഭക്തിയെയും സമാനമായ മറ്റുകാര്യങ്ങളെയും കുറിച്ചുള്ളത്? ചുരുക്കത്തില്‍, എപ്പോഴാണ് ശരിക്കും മതാത്മകവും ആധ്യാത്മികവുമായ ഒരു സന്ദേശം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുക?'' ഫാ. ബോഫ് ആരാഞ്ഞു.
വിഖ്യാത വിമോചന ദൈവശാസ്ത്ര ജ്ഞനായ ലെയോനാര്‍ദോ ബോഫിന്റെ സഹോദരനാണ് ഫാ. ക്ലോദോവിസ് ബോഫ്. വിമോചന ദൈവശാസ്ത്ര ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിന്തകരില്‍ ഒരാളായിരുന്ന ഇദ്ദേഹം പക്ഷേ, 2007-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ വിമോചന ദൈവശാസ്ത്രത്തെ വിമര്‍ശന വിധേയമാക്കി. ക്രിസ്തുവിന്റെ സ്ഥാനത്ത് ദരിദ്രരെ പ്രതിഷ്ഠിച്ചതാണ് വിമോചനദൈവശാസ്ത്രത്തിന്റെ തെറ്റ് എന്ന് അതില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
'ക്രിസ്തുവിനെ വെറുമൊരു സഹായക വേഷമാക്കി ചുരുക്കുക യാണ് വിമോചന ദൈവശാസ്ത്രം ചെയ്തത്. പക്ഷേ ക്രിസ്തു ചെയ്തത് നേരെ എതിരാണ്. ദരിദ്രരുടെ സ്ഥാന ത്ത്, തന്നെ പ്രതിഷ്ഠിക്കുകയും അവരെ തന്റെ ദൈവികമായ അന്തസ്സില്‍ പങ്കുകാരാക്കുകയുമാണ് അവിടുന്ന് ചെയ്തത്.'
മക്കള്‍ അപ്പം ചോദിക്കുമ്പോള്‍ കല്ല് കൊടുക്കുന്നതിനെക്കുറിച്ചു ക്രിസ്തു പറഞ്ഞ വാക്കുകളാണ് മെത്രാന്‍ സംഘ ത്തിന്റെ പ്രഖ്യാപനം വായിച്ചപ്പോള്‍ തന്റെ മനസ്സിലേക്കു വന്നതെന്ന് അദ്ദേഹം തുറന്ന കത്തില്‍ എഴുതി. മതേതര ലോകം തന്നെ മതേതരത്വം കൊണ്ട് മടുത്തിരിക്കുകയും ആധ്യാത്മികത തേടുകയുമാണ്.
പക്ഷേ മെത്രാന്മാര്‍ അവര്‍ക്ക് സാമൂഹ്യപ്രശ്‌നങ്ങള്‍ വീണ്ടും വീണ്ടും നല്‍കുന്നു. ജനങ്ങള്‍ അലൗകികത തേടുമ്പോള്‍ നിങ്ങളവര്‍ക്ക് ലൗകികത നല്‍കുന്നു. അല്‍മായര്‍ അവരുടെ കത്തോലിക്കാ സ്വത്വം വെളിപ്പെടുത്തുന്ന കുരിശുകളും മെഡലുകളും ശിരോ വസ്ത്രങ്ങളും പോലുള്ള അടയാളങ്ങള്‍ ധരിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തു മ്പോള്‍ വൈദികരും കന്യാസ്ത്രീകളും നേരെ എതിര്‍ദിശയില്‍ പോകുന്നു.
ജനങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നു വെന്ന് മെത്രാന്മാര്‍ പറയുന്നുണ്ടെങ്കിലും അത് ആഴത്തില്‍ കേള്‍ക്കുന്നുണ്ടോ എന്ന് ഫാ. ബോഫ് സംശയം ഉന്നയിച്ചു. ജനത്തിന്റെ കരച്ചിലു കളുടെയും വെല്ലുവിളികളുടെയും പട്ടിക മെത്രാന്‍മാരുടെ രേഖയിലുണ്ട്. പക്ഷേ അത് മിക്ക മാധ്യമപ്രവര്‍ത്ത കര്‍ക്കും സാമൂഹ്യശാസ്ത്രജ്ഞര്‍ക്കും അറിയാവുന്നതിനേക്കാള്‍ അപ്പുറം ഒന്നുമില്ല. ലോകത്തിന്റെ ആഴങ്ങളില്‍ നിന്നും ദൈവത്തിനുവേണ്ടിയുള്ള കരച്ചില്‍ ഉയരുന്നത് നിങ്ങള്‍ കേള്‍ക്കു ന്നുണ്ടോ? മതനിരപേക്ഷ വിശകലന വിദഗ്ധര്‍ പോലും കേള്‍ക്കുന്ന ഒരു കരച്ചില്‍.
ഈ കരച്ചില്‍ കേള്‍ക്കുക, അതിനോട് സത്യസന്ധവും സമ്പൂര്‍ണ്ണ വുമായ പ്രതികരണം നല്‍കുക എന്ന തിനുവേണ്ടിയല്ലേ സഭയും അതിന്റെ ശുശ്രൂഷകരും നിലകൊള്ളുന്നത്? സാമൂഹ്യമായ കരച്ചിലുകള്‍ കേള്‍ക്കാന്‍ ഭരണകൂടങ്ങളും സന്നദ്ധ സംഘടന കളുമുണ്ട്. സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സഭയ്ക്കും സാധിക്കില്ല. പക്ഷേ അതില്‍ നായകത്വം വഹിക്കേ ണ്ടത് സഭയല്ല. സഭയുടെ ദൗത്യം അതിനേക്കാള്‍ ഉപരിയാണ്. ദൈവ ത്തിനുവേണ്ടിയുള്ള കരച്ചിലിനോടു പ്രതികരിക്കുക എന്നതാണത് - ഫാ. ബോഫ് വിശദീകരിച്ചു.