
ലോകം സമാധാനത്തിനായി ദാഹിക്കുന്നുവെന്നും നമുക്ക് ഉദാസീനരായിരിക്കാന്‍ സാധിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. നിരവധി രാജ്യങ്ങളില്‍ ജനങ്ങള്‍ യുദ്ധങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ടെന്നും അതു പലപ്പോഴും വിസ്മരിക്കപ്പെടുകയാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കുക എന്നതു ദൈവത്തി നു മുമ്പാകെയുള്ള ഏറ്റവും പ്രധാനമായ കടമയാണ്. സമാധാനമായിരിക്കണം എല്ലാ രാഷ്ട്രീയത്തിന്റെയും മുന്‍ഗണന. സമാധാന സ്ഥാപനത്തില്‍ പരാജയപ്പെടുന്നവരും അക്രമങ്ങളും സംഘര്‍ഷങ്ങ ളും ഉണ്ടാക്കുന്നവരും ദൈവത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടി വരും – മാര്‍പാപ്പ വിശദീകരിച്ചു. റോമില്‍ സര്‍വമതസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന മതങ്ങളുടെയെല്ലാം നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. എല്ലാവരും മെഴുകുതിരി തെളിയ്ക്കുകയും 'സമാധാനാഭ്യര്‍ത്ഥന' രേഖപ്പെടുത്തിയ ചുരു ളില്‍ ഒപ്പു വയ്ക്കുകയും ചെ യ്തു.
കത്തോലിക്കാ അല്മായ സംഘടനയായ സാന്ത് എജിദിയോ ആണു സമ്മേളനം സംഘടിപ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനമായ 'ഫ്രത്തെല്ലി തൂത്തിയുടെ' പശ്ചാത്തലത്തില്‍ 'ആരും ഒറ്റയ്ക്കു രക്ഷിക്കപ്പെടുന്നില്ല' എന്ന പ്രമേയവുമായിട്ടാണു സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. ഫ്രാന്‍സില്‍ സ്‌കൂള്‍ അദ്ധ്യാപകനെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരാക്രമണത്തെ സമ്മേളനത്തില്‍ പ്രസംഗിച്ച മുസ്ലീം പ്രതിനിധിയായ മുഹമ്മദ് അബ്‌ദെല്‍സലാം ശക്തമായി അപലപിച്ചു.