സ്പാനിഷ് പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സ്പാനിഷ് പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Published on

സ്‌പെയിനിന്റെ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ പേദ്രോ സാഞ്ചെസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും പൊതുതാത്പര്യമുള്ള വിഷയങ്ങളെ കുറിച്ചും സംഭാഷണം നടന്നതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്പാനിഷ് സഭയും ഭരണകൂടവുമായുള്ള ബന്ധവും ചര്‍ച്ചാവിഷയമായി. ഇപ്പോഴത്തെ ആരോഗ്യ പ്രതിസന്ധി, യൂറോപ്പിന്റെ ഐക്യം, കുടിയേറ്റം തുടങ്ങിയവയും ചര്‍ച്ച ചെയ്യപ്പെട്ടു. സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ടി നേതാവായ സാഞ്ചെസ് സ്‌പെയിനിലെ കത്തോലിക്കാ സഭാനേതൃത്വവുമായി പലപ്പോഴും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള നേതാവാണ്. സ്‌കൂളുകളിലെ മതബോധനം, കാരുണ്യവധം എന്നിവയെല്ലാം സഭയും സാഞ്ചെസും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാമുള്ള വിഷയങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org