ജോസഫ് റാറ്റ്‌സിംഗര്‍-ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്റെ 2020-ലെ റാറ്റ് സിംഗര്‍ പ്രൈസ് പ്രഖ്യാപിച്ചു. ആസ്‌ത്രേലിയായിലെ ദൈവശാസ്ത്രജ്ഞയായ ട്രേ സി റൗളണ്ട്, ഫ്രാന്‍സിലെ തത്വചിന്തകനായ ഴാങ് ലുക് മാരിയോണ്‍ എന്നിവരാണ് സമ്മാനത്തിനര്‍ഹരായിരിക്കുന്നത്. ആസ്‌ത്രേലിയായിലെ നോത്രദാം യൂണിവേഴ്‌സിറ്റിയില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്റെ പേരിലുള്ള ദൈവശാസ്ത്ര ചെയറിന്റെ അദ്ധ്യക്ഷയാണ് റൗളണ്ട്. ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സഭയുടെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിലെ അംഗമാണ്. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ചിന്തകന്‍ ജാക് ദെറീദയുടെ വിദ്യാര്‍ത്ഥിയായിരുന്നിട്ടുള്ള മാരിയോണ്‍ ആഗോളതലത്തിലെ പ്രമുഖ കത്തോലിക്കാ ചിന്തകരില്‍ ഒരാളും പൊന്തിഫിക്കല്‍ സാംസ്‌കാരിക കാര്യാലയത്തിലെ അംഗവുമാണ്.