യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Published on

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ദെര്‍ ലെയെന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സി സ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സംഭാ ഷണം അര മണിക്കൂര്‍ നീണ്ടു നിന്നുവെന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. ജര്‍മ്മന്‍ സ്വദേശിയാണ് 62 കാരിയായ ലെയെന്‍. ഏഴു മക്കളുടെ അമ്മയായ അവര്‍ ലൂഥറന്‍ സഭാവിശ്വാസിയാണ്. മറ്റ് അന്താരാഷ്ട്ര വിഷയങ്ങള്‍ക്കൊപ്പം വത്തിക്കാന്‍- യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രബന്ധത്തിന്റെ അ മ്പതാം വാര്‍ഷികവും ചര്‍ച്ച ചെയ്യപ്പെട്ടതായി വത്തിക്കാന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി, കുടിയേറ്റം, കാലാവസ്ഥാവ്യതിയാനം, മധ്യപൂര്‍വദേശത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചാവിഷയമായി.

logo
Sathyadeepam Online
www.sathyadeepam.org