യുഎന്‍ ഉച്ചകോടിയെ പാപ്പ ”ഓണ്‍ലൈനി”ല്‍ അഭിസംബോധന ചെയ്യും

യുഎന്‍ ഉച്ചകോടിയെ പാപ്പ ”ഓണ്‍ലൈനി”ല്‍ അഭിസംബോധന ചെയ്യും
Published on

സെപ്തംബര്‍ 15-ന് ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ആരംഭിച്ച യുഎന്നിന്റെ 75-ാമത് പൊതുസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന "നാം ആഗ്രഹിക്കുന്ന ഭാവി ലോകം," എന്ന ഉച്ചകോടിയെ ഫ്രാന്‍സിസ് പാപ്പ അഭിസംബോധന ചെയ്യുമെന്നു വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി അറിയിച്ചു. കോവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന യുഎന്‍ അസംബ്ലിക്ക് കൂടുതല്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.
ഫലപ്രദവും ബഹുമുഖങ്ങളുമായ രീതിയില്‍ ഈ പ്രതിസന്ധിയെ നേരിടുന്നതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനായി ലോകരാഷ്ട്ര പ്രതിനിധികള്‍ നടത്തുന്ന സമ്മേളനത്തെ വത്തിക്കാനില്‍ നിന്നും "ഓണ്‍ലൈനി"ലാണു പാപ്പ അഭിസംബോധന ചെയ്യുക. പ്രശ്‌നപരിഹാരങ്ങള്‍ക്കും, നേരായ ദിശയില്‍ മാനവികതയുടെ നന്മയ്ക്കായുള്ള നിലപാടുകള്‍ കണ്ടെത്തുവാനും ഫ്രാന്‍സിസിന്റെ വാക്കുകള്‍ സഹായകരമാകുമെന്നാണ് സകലരുടെയും പ്രത്യാശ. തുര്‍ക്കിയില്‍ നിന്നുള്ള പ്രശസ്ത നയതന്ത്രജ്ഞന്‍ വോള്‍ക്കന്‍ ബോസ് കീറാണ് സമ്മേളനത്തിന്റെ നിയുക്ത അദ്ധ്യക്ഷന്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org