മാര്‍പാപ്പ ഹംഗറി സന്ദര്‍ശിച്ചേക്കും

മാര്‍പാപ്പ ഹംഗറി സന്ദര്‍ശിച്ചേക്കും
Published on

സെപ്തംബറില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നതിനായി ഹംഗറി സന്ദര്‍ശിച്ചേക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ഇറാഖില്‍ നിന്നുളള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് മാര്‍പാപ്പ ഇതു പറഞ്ഞത്. ദിവ്യകാരുണ്യകോണ്‍ഗ്രസ് നടക്കുന്ന ബുഡാപെസ്റ്റ് മാത്രമേ സന്ദര്‍ശിക്കാനിടയുള്ളൂ എന്നും വിപുല മായ പര്യടനം ഹംഗറിയില്‍ നടത്തിയേക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് പകര്‍ച്ചവ്യാധിക്കു മുമ്പ് 2020 ല്‍ ഇന്‍ഡോനേഷ്യ, ഈസ്റ്റ് തിമൂര്‍, പാപുവ ന്യൂഗിനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതാണ്. അവയെല്ലാം റദ്ദാക്കപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് 32 വിദേശപര്യടനങ്ങളിലായി 51 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org