പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി വത്തിക്കാനുമായി ബന്ധമുള്ളയാള്‍

പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി വത്തിക്കാനുമായി ബന്ധമുള്ളയാള്‍
Published on

ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ മാരിയോ ഡ്രാഗി വത്തിക്കാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളും പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയിലെ അംഗവുമാണ്. 2011 മുതല്‍ 2019 വരെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രസിഡന്റായിരുന്ന ഡ്രാഗി മികച്ച സാമ്പത്തിക വിദഗ്ധനാണ്. രാഷ്ട്രീയ ചിന്താഗതിയില്‍ ലിബറല്‍ സോഷ്യലിസ്റ്റായി അറിയപ്പെടുന്ന അദ്ദേഹം 2010 ല്‍ വത്തിക്കാന്‍ പ്രസിദ്ധീകരണമായ ലി ചിവില്‍ത്ത കത്തോലിക്കയില്‍ ലേഖനമെഴുതിയിരുന്നു. പിന്നീടും അദ്ദേഹത്തിന്റെ ലേഖനങ്ങളും അഭിമുഖങ്ങളും വത്തിക്കാന്‍ മാധ്യമങ്ങളില്‍ വന്നു.
ഈശോസഭാ സ്ഥാപനങ്ങളില്‍ പഠിച്ച അദ്ദേഹം ഈശോസഭാവൈദികരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫോണ്‍ സംഭാഷണങ്ങളും നേരിട്ടുള്ള കൂടിക്കാഴ്ചകളും നേരത്തെ പലവട്ടം നടത്തിയിട്ടുണ്ട്. ഡ്രാഗിയുടെ പ്രധാനമന്ത്രിപദ ലബ്ധിയെ ശ്ലാഘിച്ചുകൊണ്ട് ചിവില്‍ത്ത കത്തോലിക്കയില്‍ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. ഇറ്റാലിയന്‍ രാഷ്ട്രീയത്തെയും യൂറോപ്യന്‍ രാഷ്ട്രീയത്തെയും കൂടുതല്‍ വിശാലമായ തലങ്ങളിലേയ്ക്കു നയിക്കാന്‍ ഡ്രാഗിയുടെ വിശകലന പാടവത്തിനും ദര്‍ശനത്തിനും സാധിക്കുമെന്നു ലേഖനം വിലയിരുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org