'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍': 2025 ലെ ജൂബിലിയുടെ ആപ്തവാക്യം

'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍': 2025 ലെ ജൂബിലിയുടെ ആപ്തവാക്യം

2025 ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വത്തിക്കാന്‍ നവസുവിശേഷവത്കരണകാര്യാലയം ആരംഭിച്ചു. 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്ന രണ്ടു വാക്കുകളിലൊതുക്കാം ജൂബിലിയുടെ ആപ്തവാക്യമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പായുമായി നടത്തിയ സംഭാഷണത്തിനു ശേഷം കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റെനോ ഫിസിഷെല്ലാ അറിയിച്ചു. ഈ കാര്യാലയത്തിനാണ് ജൂബിലിയാഘോഷത്തിന്റെ ചുമതല. സെ. പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധകവാടം തുറക്കുന്നതോടെയാകും 2025 ലെ ജൂബിലിയാഘോഷം തുടങ്ങുക. ജൂബിലി വര്‍ഷങ്ങളില്‍ മാത്രമാണ് ഈ വാതില്‍ തുറക്കുക പതിവ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org