മധ്യപൂര്‍വദേശത്തെ തിരുക്കുടുംബത്തിനു സമര്‍ പ്പിക്കുന്ന ചടങ്ങ് പ്രദേശത്തെ വിവിധ കത്തോലിക്കാ മെത്രാന്മാര്‍ എല്ലാവരും ചേര്‍ന്നു നിര്‍വഹിക്കുമെന്നു ജെറുസലേം ലാറ്റിന്‍ പാത്രിയര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബല്ലാ പ്രസ്താവിച്ചു. നസ്രത്തിലെ മംഗളവാര്‍ ത്താ ബസിലിക്കയിലായിരിക്കും ചടങ്ങ്. ഇതിന്റെ ഭാഗമായി ആശീര്‍വദിക്കുന്ന തിരുക്കുടുംബത്തിന്റെ ചിത്രം ലെബനോന്‍ നിന്നു തുടങ്ങി പ്രദേശത്തെ മറ്റെല്ലാ രാജ്യങ്ങളിലും തീര്‍ത്ഥയാത്രയായി സംവഹിക്കും. വി. യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചിത്രം തിരികെ ബസിലിക്കയിലെത്തിക്കും.