ലാറ്ററന്‍ കൊട്ടാരം മാര്‍പാപ്പ മ്യൂസിയമാക്കുന്നു

ലാറ്ററന്‍ കൊട്ടാരം മാര്‍പാപ്പ മ്യൂസിയമാക്കുന്നു

Published on

റോമിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ പേപ്പല്‍ വസതിയായ ലാറ്ററന്‍ കൊട്ടാരം ഇനി മുതല്‍ മ്യൂസിയമായി ഉപയോഗിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. മ്യൂസിയത്തിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി കൊട്ടാരം നീക്കിവയ്ക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതു സഭയുടെ സൗന്ദര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും സംരക്ഷിക്കണമെന്ന ആഗ്രഹമാണെന്നു മാര്‍പാപ്പ വ്യക്തമാക്കി.
ലാറ്റെറന്‍ കുടുംബത്തിന്റെ ഭവനമായിരുന്ന ഈ കൊട്ടാരം നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണു റോമാ മെത്രാനു നല്‍കിയത്. പതിനാലാം നൂറ്റാണ്ടു വരെ അതു പേപ്പല്‍ വസതിയായി തുടര്‍ന്നു. വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ക്കു പുറത്താണ് ഇതു സ്ഥിതി ചെയ്യുന്നതെങ്കിലും 1929 ലെ ലാറ്റെറന്‍ ഉടമ്പടി പ്രകാരം ഈ കൊട്ടാരവും ഇതിനോടു ചേര്‍ന്നുള്ള വി. ജോണ്‍ ലാറ്റെറന്‍ ബസിലിക്കയും പ. സിംഹാസനത്തിന്റെ ഉടമസ്ഥതയില്‍ ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഈ കെട്ടിടത്തിന്റെ ഒരു ഭാഗം മ്യൂസിയമായും മറുഭാഗം റോം വികാരിയത്തിന്റെ ഭരണകാര്യാലയമായും റോമാ വികാരിയുടെ ഔദ്യോഗിക വസതിയായും ഉപയോഗിച്ചു വരികയാണ്.

logo
Sathyadeepam Online
www.sathyadeepam.org