
പരി. സിംഹാസനത്തിന്റെ സാമ്പത്തിക രംഗം ഒരു സ്ഫ ടികഭവനം പോലെ സുതാര്യമായിരിക്കണമെന്നു വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ ഫാ. ജുവാന്‍ എ ഗുവേരെരോ ടഖ പ്രസ്താവിച്ചു. റോമന്‍ കൂരിയായുടെ 2019-ലെ വരവു ചി ലവു കണക്കുകള്‍ പുറത്തു വിട്ടുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക രംഗത്തെ ക്രമക്കേടുകളുടെ പേരില്‍ കാര്‍ഡിനല്‍ ബെച്ച്യുവിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പദവികളില്‍ നിന്നു പുറത്താക്കിയത് ഒരാഴ്ച മു മ്പാണ്. സഭ അതിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ സ്വ ന്തം ദൗത്യനിര്‍വഹണത്തിനായി എപ്രകാരമാണു വിനിയോഗിക്കുന്നതെന്നു ബജറ്റു വിശദീകരിക്കേണ്ടതുണ്ടെന്ന് ഫാ. ഗുവേരെരോ പറഞ്ഞു. തെറ്റായ ഉപദേശങ്ങളും ചിലപ്പോള്‍ വഞ്ചനകളും വത്തിക്കാന്‍ സാമ്പത്തിക രംഗം നേ രിട്ടിട്ടുണ്ടാകാമെന്നു വിവിധ വാര്‍ത്തകളോടു പ്രതികരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. പഴയ അബദ്ധങ്ങളില്‍ നിന്നും ജാഗ്രതയില്ലായ്മ യില്‍ നിന്നും തങ്ങള്‍ പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വത്തിക്കാന്റെ സാമ്പത്തി ക നിക്ഷേപങ്ങള്‍ പ്രധാന ഖജനാവിന്റെ നേതൃത്വത്തില്‍ കേന്ദ്രീകരിക്കാന്‍ 2018 ല്‍ മാര്‍ പാപ്പ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ കുറേശ്ശെയായി പുരോഗമിക്കുന്നുണ്ടെന്നു ഫാ. ഗുവേരെരോ പറഞ്ഞു. എല്ലാ കാര്യാലയങ്ങളുടെയും ജംഗമസ്വത്തുക്കള്‍ പ്രധാന ഖജനാവിലേക്കു കൈമാറാന്‍ ഏപ്രില്‍ മാസത്തില്‍ നിര്‍ദേശിച്ചിരുന്നു. കോവിഡ് മൂലമുള്ള വരുമാനനഷ്ടം കൂടി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഇത്. വരുമാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനം മുതല്‍ 80 ശതമാനം വരെ കുറവുണ്ടായേക്കാമെന്നു വത്തിക്കാന്‍ കണക്കു കൂട്ടിയിട്ടുണ്ട്.
2019 ല്‍ 60 വത്തിക്കാന്‍ കാര്യാലയങ്ങള്‍ക്കായി 31.8 കോടി യൂറോ ആണു ചിലവായത്. 30.7 കോടി യൂറോ ആയിരുന്നു വാര്‍ഷിക വരുമാനം. 1.1 കോടി യൂറോ കമ്മി. ഇതു 2018 ലെ കമ്മിയേക്കാള്‍ കുറവാണ്.