ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ഹംഗറിയില്‍ തുടക്കമായി

ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ഹംഗറിയില്‍ തുടക്കമായി

കത്തോലിക്കാസഭയുടെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ഹംഗറിയിലെ ബുഡാപെസ്റ്റില്‍ തുടക്കമായി. ആയിരം പേരുള്ള ഗായകസംഘം പങ്കെടുത്ത ഉദ്ഘാടനദിവ്യബലിയില്‍ അനേകം കുട്ടികള്‍ക്ക് ആദ്യകുര്‍ബാനയും നല്‍കി. 52-#ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസാണ് സെപ്തംബര്‍ 5 മുതല്‍ 12 വരെ ഹംഗറിയില്‍ നടക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയും 25 ലേറെ കാര്‍ഡിനല്‍മാരും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചു വന്‍കരകളെ പ്രതിനിധീകരിച്ച് ഓരോ കാര്‍ഡിനല്‍മാര്‍ ഓരോ ദിവസത്തെ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നു. ഇറാഖില്‍ നിന്നും ബര്‍മ്മയില്‍ നിന്നുമുള്ള കാര്‍ഡിനല്‍മാര്‍ കോണ്‍ഗ്രസിനെത്തിയിട്ടുണ്ട്. 98 ലക്ഷം ജനങ്ങളുള്ള ഹംഗറിയില്‍ 62 ശതമാനം ജനങ്ങളും കത്തോലിക്കരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org