വത്തിക്കാനിലെ പുല്‍ക്കൂട് കോവിഡ് പശ്ചാത്തലത്തിലായിരിക്കും

വത്തിക്കാനിലെ പുല്‍ക്കൂട് കോവിഡ് പശ്ചാത്തലത്തിലായിരിക്കും

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്ര ത്യാശയുടെയും വിശ്വാസത്തിന്റെയും പ്രതീകമായിരി ക്കും 2020 ലെ ക്രിസ്മസ് പുല്‍ക്കൂടും ക്രിസ്മസ് മരവുമെന്നു വത്തിക്കാന്‍ സിറ്റി ഭരണകൂടം അറിയിച്ചു. സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ഓരോ വര്‍ഷവും പുല്‍ക്കൂട് ഒരുക്കുന്നത്. ആ സമയത്തു പ്രസക്തമായ ഏതെങ്കിലും സന്ദേശം മുഖ്യപ്രമേയമായി വരുന്ന രീതിയിലായിരിക്കും. മനുഷ്യരാശിയെ രക്ഷിക്കാനും ആശ്വസിപ്പിക്കാനുമാണു യേശുക്രിസ്തു വന്നതെന്നു ലോകത്തോടു പറയാന്‍ ഈ വര്‍ഷത്തെ പുല്‍ക്കൂട് ഉപയോഗിക്കുമെന്നും ദുഷ്‌കരമായ ഈ കാലത്ത് വളരെ പ്രധാനമാണ് ആ സന്ദേശമെന്നും സിറ്റി ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബര്‍ 11 നാണ് വത്തിക്കാനിലെ പുല്‍ക്കൂട് സന്ദര്‍ശകരുടെ മുമ്പില്‍ തുറക്കുക. ക്രിസ്മസ് മരത്തിന്റെ ദീപവിതാനം തെളിയിക്കുന്നതും അന്നായിരിക്കും. ജനുവരി 10 വരെ ആയിരിക്കും ഇവ പ്രദര്‍ശനത്തിലുണ്ടായിരിക്കുക.
ഈ വര്‍ഷം ക്രിസ്മസ് മരം സംഭാവന ചെയ്യുന്നത് സ്ലോവേനിയ ആണ്. ഓരോ വര്‍ഷവും ഓരോ രാജ്യങ്ങളില്‍ നിന്നാണു ക്രിസ്മസ് മരം സമ്മാനമായി കൊണ്ടു വരിക. 92 അടി ഉയരമുളളതാണ് ഈ വര്‍ഷത്തെ മരം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org