സന്യാസസമൂഹത്തിന്റെ കെട്ടിടം വത്തിക്കാന്‍ അഭയാര്‍ത്ഥികള്‍ക്കു നല്‍കി

സന്യാസസമൂഹത്തിന്റെ കെട്ടിടം വത്തിക്കാന്‍ അഭയാര്‍ത്ഥികള്‍ക്കു നല്‍കി
Published on

ഒരു സന്യാസിനീ സമൂഹം വത്തിക്കാനു നല്‍കിയ കെട്ടിടം മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തന വിഭാഗം, റോമിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള അഭയകേന്ദ്രമാക്കി മാറ്റി. ഏകസ്ഥരായ സ്ത്രീകള്‍, കൊച്ചുകുട്ടികളുടെ അമ്മമാര്‍, സഹായമര്‍ഹിക്കുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഇവിടെ മുന്‍ഗണന നല്‍കുമെന്നു വത്തിക്കാന്‍ അറിയിച്ചു. 60 പേര്‍ക്കുള്ള സൗകര്യമാണ് ഈ ഭവനത്തിലുള്ളത്.
സാന്ത് എജിദിയോ എന്ന ഭക്തസംഘടനയാണ് ഭവനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്. 2015 ല്‍ ഇവര്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പ്രത്യേക സേവനം ആരംഭിച്ചിരുന്നു. സിറിയ, ആഫ്രിക്ക, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള 2,600 ലേറെ അഭയാര്‍ത്ഥികള്‍ക്ക് ഇറ്റലിയില്‍ വാസമുറപ്പിക്കാന്‍ ഇവര്‍ ഇതിനകം സഹായം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org