ഏഷ്യന്‍ മെത്രാന്‍ സംഘത്തിന്റെ തലപ്പത്ത് ജപ്പാന്‍ ആര്‍ച്ചുബിഷപ്

ഏഷ്യന്‍ മെത്രാന്‍ സംഘത്തിന്റെ തലപ്പത്ത് ജപ്പാന്‍ ആര്‍ച്ചുബിഷപ്
Published on

ഏഷ്യന്‍ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്‍ സംഘങ്ങളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സസിന്റെ (എഫ്എബിസി) പുതിയ സെക്രട്ടറി ജനറലായി ജപ്പാനിലെ ടോക്യോ ആര്‍ച്ചുബിഷപ് താര്‍സീസ്യോ ഇസാവോ കികുചി നിയമിതനായി. മക്കാവുവിലെ ബിഷപ് സ്റ്റീഫന്‍ ലീ ബുങ്‌സാങ് രാജിവച്ച ഒഴിവിലാണ് ജപ്പാനീസ് ആര്‍ച്ചുബിഷപ്പിന്റെ നിയമനം. ദൈവവചന മിഷണറി സമൂഹാംഗമാണ് (എസ് വി ഡി) ആര്‍ച്ചുബിഷപ് കികുചി. 2019 വരെ എട്ടു വര്‍ഷം കാരിത്താസ് ഏഷ്യയുടെ അദ്ധ്യക്ഷനായിരുന്നു. ഘാനയില്‍ മിഷണറിയായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം 2004-ല്‍ ജപ്പാനില്‍ മെത്രാനായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org