തായ്‌ലാന്‍ഡില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ കോവിഡ് ആശുപത്രികളാക്കി

തായ്‌ലാന്‍ഡില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ കോവിഡ് ആശുപത്രികളാക്കി
Published on

കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തായ്‌ലാന്‍ഡിലെ കത്തോലിക്കാസഭയുടെ നിരവധി സ്ഥാപനങ്ങള്‍ താത്കാലിക ആശുപത്രികളും ഐസൊലേഷന്‍ കേന്ദ്രങ്ങളുമാക്കി മാറ്റി. ബാങ്കോക്ക് അതിരൂപതയുടെ ഒരു സ്‌കൂള്‍ ആഗസ്റ്റ് ആദ്യവാരത്തിലാണ് 630 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റിയത്. മനുഷ്യകുലം കൂടുതല്‍ സഹിക്കുമ്പോള്‍, കൂടുതല്‍ സ്‌നേഹവും കരുണയും പങ്കുവയ്ക്കലും നമുക്കാവശ്യമുണ്ടെന്നു ബാങ്കോക്ക് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഫ്രാന്‍സിസ് സേവ്യര്‍ കോവിതാവനിച്ച്, ഈ താത്കാലിക ആശുപത്രിയു ടെ ഉദ്ഘാടനവേളയില്‍ പ്രസ്താവിച്ചു. സന്യാസസമൂഹങ്ങള്‍ തായ്‌ലാന്‍ഡില്‍ കോവിഡ് ടെസ്റ്റിംഗ്, വാക്‌സിനേഷന്‍ സെന്ററുകളും നടത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org