മൊസാംബിക്കില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

മൊസാംബിക്കില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു
Published on

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികളുടെ അക്രമപരമ്പരകള്‍ പെരുകുന്നതില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. മൊസാംബിക്കിലേയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധയും സഹായവും എത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ കൊല്ലപ്പെടുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും തട്ടിയെടുക്കപ്പെടുകയും സായുധസംഘങ്ങളില്‍ അടിമകളായി ചേര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കമ്മീഷണര്‍ മിഷേല്‍ ബാഷ്‌ലെ റ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഒക്‌ടോബര്‍ മാസം അവസാനം ഇസ്ലാമിക തീവ്രവാദികള്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അമ്പതോളം പേരെ തലയറുത്തു കൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ യു എന്‍ മൊസാംബിക്കിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും മൊസാംബിക്കില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org